2011 ഫെബ്രുവരി 28, തിങ്കളാഴ്‌ച

                      കാത്തിരിപ്പിന്റെ സ്വപ്നം

മനസിന്റെ ചില്ലകള്‍ പൂക്കുന്നിതാ
ഹൃദയതന്ത്രികള്‍ മീട്ടി പാടുന്നിതാ.......
കുളിര്തെന്നലും ഏകാന്ത സന്ധ്യയും
വന്നെന്റെനെറുകയില്‍ മുത്തുന്നു
ആരോ വരുമെന്ന് കാതില്പറയുന്നു
വാതില്‍ തുറന്നിട്ട്‌ ഞാന്‍ കാത്തിരിക്കുന്നു ..................

അമരുന്നു ഘോരാട്ടഹാസങ്ങള്‍ഒക്കയും
ഉയരുന്നു പൈതലിന്‍ കുഞ്ഞിളം പുഞ്ചിരി
ഇരുള്‍  ഒഴിഞ്ഞുജ്ജ്വലദീപ്തിയുമായിതാ
പുലര്കാലസൂര്യന്‍ ചിരിച്ചുകൊന്ടെത്തുന്നു
ഔഷധ ഗന്ധിയാം കാറ്റിതാ വീശുന്നു
ഞാനെന്റെ ജാലക തിരശീല മാറ്റുന്നു............

പുഴകള്‍ഒക്കയും അമ്രുതംച്ചുരത്തുന്നു
വറ്റാത്ത യവ്വനം തിരയടിച്ചുയരുന്നു
തീരങ്ങള്‍ തളിര്‍ ചൂടി പൂക്കുന്നിതാ
ഹരിതസ്വപ്‌നങ്ങള്‍ നെഞ്ചില്‍ പിറക്കുന്നിതാ..........

അണയാത്ത ദീപവും
സ്നേഹവുമായിതാ എത്തുന്നവന്‍
അന്ധര്‍ക്ക് കാഴ്ചകള്‍ നല്‍കുന്നവന്‍.....
വ്യര്‍ത്ഥമീവാഴ്വിത് സാര്‍ത്ഥമാകുന്നിതാ
കനിവുറ്റഹൃത്തടം മുത്തുന്നിതാ ഞങ്ങള്‍......
ദുഖങ്ങളില്‍ സ്നേഹകളഭം മണക്കുന്നു
മരണം സാന്ദ്രമോരനുഭൂതിയാകുന്നു............

    *             *                   *                            *

ഓര്‍ക്കാ പുറത്ത്  ഒരു മഴയിതാ തുള്ളുന്നു
ഭൂമി പിളര്ക്കുമിടിനാദം മുഴങ്ങുന്നു
ഉടയുന്നു സ്വപ്നം, സഖാവേ,
ശാന്തിമന്ത്രം ചൊല്ലിപ്പിരിയാം നമുക്കിനി..............!

3 അഭിപ്രായങ്ങൾ: