വെറുമൊരു പ്രേമഗീതം
വെറുതെ നിന്നോര്‍മകള്‍ ഓടിയെത്തി
അലസമെന്‍ മാനസം തൊട്ടുണര്‍ത്തി
അലസമീസന്ധ്യയും മാഞ്ഞുപോകെ
ഒരു ദീപനാളം തെളിഞ്ഞുമിന്നി
ആ ദീപനാളത്തിന്‍ ദീപ്തിയില്‍ നീ
കവിതപോലുള്ളില്‍ നിരഞ്ഞുനില്‍ക്കെ
ദുരിതാന്ദകാരങ്ങള്‍ മാഞ്ഞുപോയി
ഒരുമാത്ര വാഴ്വിത് സാര്‍ത്ഥമായി .......
ഏകാന്ത സുന്ദരമീരാത്രിയും
ഒരു പേക്കിനാവിന്റെ നിദ്രയുമായി
വെറുതെ നിന്നോര്‍മതന്‍ സൌഹൃതത്തില്‍
ഈ പാനപാത്രം നിറക്കട്ടെ ഞാന്‍ .................!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ