2011 ഫെബ്രുവരി 20, ഞായറാഴ്‌ച

                 സഹയാത്രിക

ഇവളെന്റെയാശ്വാസ ദുഖസംത്രിപ്തികള്‍
ഇവളെന്റെ സ്വപ്നം നിരപ്പകിട്ടെകിയോള്‍
ഇവള്‍ നീണ്ട രതികള്‍ആലെന്നില്‍ നിറഞ്ഞിട്ടു
മോക്ഷകവാടം തുറന്നിട്ട്‌ തന്നവള്‍...............

പൊട്ടിച്ചിരിക്കാതെഒഴുകുമീ പുഴയുടെ
മാറിലൊരു മൌനമായിവള്‍വിങ്ങി നില്‍ക്കുന്നു   
കുന്നിന്മുകളിലെ പൂക്കാത്ത മരമൊന്നില്‍
പാടാത്തകിളിയായഇവള്‍ ചിറകൊതുക്കുന്നു......
ദുസ്സ്വപ്നപീടിതം രാത്രി വന്നെത്തവെ
താരാട്ടുപാട്ടായിവള്‍ഒഴുകിയെത്തുന്നു............

അന്ധകാരതിലെന്‍ വെള്ളിനക്ഷത്രമായ്
അമ്മിഞ്ഞയിട്ടിയ  കാരുണ്ണിയ വായ്പ്പായ്
സംകീര്‍ത്തനങ്ങലാല്‍ വിരിയുന്ന പുലരിയായ്
വിടചൊല്ലി മറയാന്‍തുടങ്ങുന്ന സന്ധ്യയായ്
വെയിലെത്തിനോക്കാത്ത കാടിന്റെയുള്ളിലെ  
ധ്യാനമുഹൂര്‍ത്തത്തിലനയുന്ന ശാന്തിയായ്
ഖിന്നയായ് വന്നെന്റെനെഞ്ചകം തേടുന്ന
ഭര്‍തൃപരിത്യക്തയായൊരു  സീതയായ്
ഇവളെന്റെ മുന്നില്‍ പിന്നില്‍ നടക്കുന്നു
ഇവളെന്റെ ഇടവും വലവും നടക്കുന്നു ..........
വ്യര്‍ത്തമെന്‍ വാഴ്വിന്റെ അര്‍ത്തമാകുന്നിവള്‍
ഇവളെന്റെ ആശ്വാസദുഖസംത്രിപ്തികള്‍...............!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ