നനഞ്ഞ സ്വപ്‌നങ്ങള്‍
മഴ നനഞ്ഞ സ്വപ്‌നങ്ങള്‍
മനസിന്റെ ഇറയത്ത്
നിലാവും നിദ്രയും
കവിതയുമില്ലാത്ത ഏകാന്ത രാത്രി
ദുരിതങ്ങല്‍ക്കുമേല്‍ രാത്രിമഴ
നക്ഷത്രരഹിതമായ ആകാശം പോലെ ജീവിതം ...........
നനഞ്ഞ സ്വപ്നം പുതച്ചു
തീ പിടിച്ച ശയ്യയില്‍ ശയിക്കുവതെങ്ങനെ?
കണ്ണുകള്‍ക്ക് കൃഷ്ണമണിയും
കൈകള്‍ക്ക് വിരലുകളും
നഷ്ടപെട്ടവന്റെ ചിരി ഉള്ളില്മുഴങ്ങുന്നു........
സഖീ
അശാന്തിയുടെ ഗിരിമുടികളില്‍
ഏതഗസ്ത്യ ഹൃദയത്തിലാണ്
ശാന്തിയുടെ ഉറവ ഞാന്‍ തേടേണ്ടത് ...............?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ