2011 ഫെബ്രുവരി 24, വ്യാഴാഴ്‌ച

                     അമ്മയോട്

ക്രൂര ദുഖങ്ങളെ പെറ്റൊരമ്മേ നിന്റെ
ക്രൂരര്‍ മക്കളിവര്‍ ശാന്തരായീടുമോ?
ചവിട്ടിയരച്ചോരീ സ്നേഹത്തില്‍ നിന്നും 
കുടമുല്ലപ്പൂവുകള്‍ വീണ്ടും വിരിയുമോ? 
അന്ധ വേഗങ്ങളില്‍ തട്ടിത്തകര്‍ന്നുപോം
ബന്ധങ്ങള്‍ വീണ്ടും തളിര്‍ക്കുമോ?പൂക്കുമോ?
ആശാദീപങ്ങള്‍ പടുതിരി കത്തുമീ
വാഴ്വിന്റെ ഇറയത് ശങ്കിച്ച്നില്‍ക്കവേ
ഒരു തുള്ളി വെളിച്ചമെന്‍ ഹൃത്തിലെക്കിറ്റുക
കാരുണ്യവര്‍ഷമായ് പെയ്തു നീ നിറയുക.................!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ