2011 ഫെബ്രുവരി 23, ബുധനാഴ്‌ച

                         നീയെവിടെ .......?

ഇണയെ വിളിച്ചും
തനിയെ കരഞ്ഞും
ഒരു കിളി നെഞ്ചില്‍ പാറുന്നുണ്ടേ .........

നീയെവിടെയാണ് മറഞ്ഞിരിക്കുന്നത്?
മരുഭൂമിയെ വെയില്‍ ധാര്‍ഷ്ട്യത്തോടെ
സംഭോഗം ചെയ്യുന്ന നീണ്ട പകലുകളില്‍
നക്ഷത്രരഹിതമായ രാത്രികളില്‍
കവിതയും കിനാക്കളുമില്ലാത്ത
തളര്‍ന്ന നിദ്രകളില്‍
അഴുകിയ സ്വപ്നങ്ങളും വിയര്‍പ്പും
ഇഴുകിപ്പിടിച്ച കിടക്കമേല്‍ 
നിന്റെ സാന്ത്വന സാമീപിയങ്ങള്‍ക്കായ്‌
ഞാന്‍ കാത്തിരിക്കുന്നു..........

നീയെവിടെയാണ് മറഞ്ഞിരിക്കുന്നത്?
അശാന്തിയുടെ യാഗശാലയില്‍
നീ ജ്വലിപ്പിച്ച ശാന്തിയുടെ
ഹോമകുണ്ഡം കേട്ടുപോയിരിക്കുന്നു
നിന്റെ മന്ത്രോച്ചാരനങ്ങള്‍ക്ക്
സാന്ത്വനത്തിന്റെ സംഗീതം
നഷ്ടമായിരിക്കുന്നു.......
നീയര്പിച്ച നൈവേദ്യങ്ങള്‍
മണവും രുചിയുമില്ലാതെ
അടഞ്ഞശ്രീകോവിലിനു വെളിയില്‍
ചിതറിക്കിടക്കുന്നു......
നിലാവുള്ള രാത്രികളില്‍
നീയഴിച്ചുവിട്ട കാമത്തിന്റെ യാഗഹയങ്ങള്‍
മനസിന്റെ മേചില്പുരങ്ങളില്‍
കുളമ്പടികള്‍ഉതിര്‍ത്തു അലഞ്ഞുതിരിയുന്നു........

നീയെവിടെ.......?
ചുട്ടുപഴുത്ത വാഴ്വിതില്‍
കാരുണ്ണിയത്തിന്റെ കുളിരരുവിയായ്
നീയെന്നാണ് ഒഴുകിയെത്തുന്നത്...........!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ