2011 ജൂലൈ 1, വെള്ളിയാഴ്‌ച

ദിനക്കുറിപ്പുകള്‍

അച്ഛന്റെ കുഴിമാടത്തില്‍  ഒരുപിടി
ശവംനാറി പൂക്കള്‍അര്പിച്ചു ഞാനെന്റെ
വിഭ്രാന്തിയുടെ ദിനങ്ങളിലേക്ക് തിരിച്ചു വന്നു ...........

ഞായര്‍ വന്നെന്റെ ചെകിട്ടതടിച്ചിട്ടു
ശാപവാക്കോതി പിടഞ്ഞുപോകുന്നു
ശരശയ്യ നല്‍കി ഞായരിന്‍  രാത്രി
പടിയിറങ്ങുമ്പോള്‍ 
തിങ്ങള്‍ വന്നെന്നെ  പുല്‍കാന്‍ തുനിയുന്നു  
ഞാന്‍ ഓടിയകലുന്നു 
ഓടുന്നോരച്ചയില്‍ ഭൂമി കുലുങ്ങുന്നു 
സന്ധ്യയില്‍ ചുമയുടെ അന്ത്യത്തില്‍ 
രക്തം തുപ്പി ഞാന്‍ മൂര്‍ച്ചിച്ചു വീഴുന്നു 
ഒരു പറക്കും തളികയില്‍ 
ഞാനും നീയും ലോകം ചുറ്റുന്നു ......!

ചൊവ്വഒരു ബീഡിയില്‍ തുടങ്ങുന്നു 
കത്തുന്ന സ്വപ്‌നങ്ങള്‍ ഊതിപറത്തുന്നു
പുകച്ചുരുളുകളില്‍ പുതിയൊരു
ലോകം വിടരുന്നു
കത്തുന്നോരുഷ്ണതില്‍
യവ്വനം ഉരുകുന്നു
ഞാനും നീയും ഒരു കവിതയില്‍
അഭയം തേടി പറന്നു പോകുന്നു........!

ബുധനൊരുകുളിര്‍ കാറ്റായി വന്നെന്റെ
നെറുകയില്‍ ചുംബിച്ചുഉണര്‍ത്തുന്നു
ശാന്തിയില്‍ ഞാനൊരു കീര്‍ത്തനം ചൊല്ലുന്നു
അമ്മക്ക് ഞാനൊരു മുത്തം നല്‍കുന്നു
സ്വപ്നത്തില്‍ അച്ഛനൊരു മാലാഖയാകുന്നു.......

വ്യാഴമൊരു കഴുകനായെതുന്നു
കൊക്കില്‍ രക്തക്കറ
ഉടലില്‍ ചീഞ്ഞ മാംസത്തിന്‍ ഗന്ധവും
ചുടല ചാരവും
ഞാന്‍ നിലവിളിച്ഉണരുന്നു
കാല്‍ക്കല്‍ തീയുണ്ടയായൊരു
ദിനപത്രം വീഴുന്നു
രക്താക്ഷരങ്ങളില്‍ കുറിച്ചിട്ട
വാക്കുകള്‍ കണ്ടു ഞാന്‍ ഞെട്ടുന്നു
എന്റെ തിമിരം മൂടിയ  കണ്ണുകളില്‍ഒരു
കടല്‍പാമ്പൂളിയിട്ടിഴയുന്നു........!

വെള്ളിയൊരു
വെള്ളിപിറാവായ്എത്തുന്നു
ദൈവത്തിന്‍ മുന്നില്‍ ഞാന്‍ മുട്ടുമടക്കുമ്പോള്‍
ചെകുത്താന്‍ അഴുകിയ ചിരിയുമായെതുന്നു 
ചെകുത്താന്റെ ചുമലില്‍ കയ്യിട്ടു 
ഇരുണ്ട ഗര്‍ത്തങ്ങളില്‍ ഞാനൂളിയിടുന്നു ........

ശനി 
ശനിയനാം എന്നെയൊരു 
മുള്‍ക്കിരീടം ചൂടിക്കുന്നു 
മരക്കുരിശും പേറി ഞാന്‍ 
"കടല്കാണി" മല കയറുന്നു
ചൂളം കുത്തുന്ന കാറ്റിലാരുടെയോ
ശാപവചനങ്ങള്‍ ഒഴുകിയെത്തുന്നു
            "ഇനി നീ ചിരിക്കില്ല
             ഇനി നീ കരയില്ല
             ഇനി നീ മനസ്സാക്ഷിക്കുത്തുഏറ്റുഉണരില്ല........."!


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ