2011 ജൂൺ 29, ബുധനാഴ്‌ച

വിഭ്രാന്തിയുടെ ദിനരാത്രങ്ങള്‍ 

                  അക്ഷരങ്ങള്‍ വാക്കുകളാകുന്നില്ല
                   വാക്കുകള്‍ വാചകങ്ങള്‍ ആകുന്നില്ല
                  വാചകങ്ങള്‍ അര്‍ദ്ധപൂര്‍ണങ്ങളുംആകുന്നില്ല

വരണ്ടൊരീ പുഴയുടെ ഏകാന്തതീരത്ത്
മരിചോരുടലുമായി കാത്തിരിക്കുന്നു ഞാന്‍
സ്മൃതിപഥങ്ങളില്‍ ഈച്ചയാര്‍ക്കൊന്നോരെന്‍
മുറിവേറ്റ സ്വപ്‌നങ്ങള്‍
ഒടുങ്ങാത്ത  തൃഷ്ണകള്‍
കൊത്തി കൊറിക്കുന്ന  കഴുകുകള്‍
കീര്തനമാലപിചെതുന്ന പുലരികള്‍
വിടചൊല്ലി മറയാന്‍ തുടങ്ങുന്ന  സന്ധ്യകള്‍........

ഇനി ചിരിക്കില്ല ഇവളെന്റെ കാമിനി 
ആശ്വാസദുഃഖങ്ങള്‍  പങ്കിടാനെത്തില്ല
മരണതീരംഅണയുവാന്‍ ഞാനെന്റെ
വഞ്ചി മെല്ലെ തുഴഞ്ഞു നീങ്ങവേ
ചുഴിക്കുത്തില്‍ചുറ്റിത്തിരിയുന്നു
തുഴഒടിഞ്ഞെന്റെ ചങ്കില്‍ തറക്കുന്നു
അലസം ഞാനൊരു ബീഡി കൊളുതവേ
ഓര്‍മയിലൊരു ശീതകാറ്റിന്‍ കുളിര് മാത്രം.......!

എലി കടിച്ചിന്നെന്റെ പാഠപുസ്തകം 
മുറിവേറ്റ താളുകള്‍ ചത്തുകിടക്കുന്നു 
പൊട്ടിത്തെറിക്കുന്നു അക്ഷരക്കൂട്ടങ്ങള്‍ 
നിലവിളിചെന്ഗോ  മറയുന്നു വാക്കുകള്‍ പാവങ്ങള്‍
തിരുമ്മി അടക്കുന്നു ഞാനെന്‍ മിഴികള്‍
അന്ധകാരത്തിലെന്‍ വഞ്ചിയും മുങ്ങുന്നു.........

          കടലിന്റെ രൌദ്രഗീതം മാത്രം നീയെനിക്ക് തരിക
          കാടിന്റെ അഗാധനിശ്ശബ്ദ ഏകാന്തതയും.....
           നിലവിളികളും ദുരന്തങ്ങളും മാത്രം....
          മുടിഞ്ഞ തറവാടിന്റെ ഇരുണ്ടമൂലകളില്‍
          ഒറ്റമകനെയോര്‍ത്ത് തപിക്കുന്നോ-
          രമ്മയുടെ ചുടുനിശ്വാസങ്ങള്‍ മാത്രം........
          സഖാവേ,
           സാധ്യതകളില്‍ നിന്ന് തിരിഞ്ഞോടിയ
          സുഹുര്തുക്കള്‍ക്കായിനമുക്ക് പ്രാര്‍ഥിക്കാം
          ഈ ലോകത്തെ എല്ലാ ദുഖിതര്‍ക്കും വേണ്ടി
          നമുക്കൊന്ന് കരഞ്ഞാലെന്താ...?

വരണ്ടൊരീ പുഴയുടെ ഏകാന്ത തീരത്ത്
മരിചൊരുടലുമായ് കാത്തിരിക്കുന്നു ഞാന്‍
പുഴയിലിനിയും ഉറവ പൊട്ടുമോ?
തീരങ്ങളിനിയും തളിര്‍ക്കുമോ?പൂക്കുമോ .......?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ