ഉന്മാദക്കുറിപ്പുകള്‍
ഒന്ന്
ജീവിതം ഇങ്ങനെയൊക്കെയാണ്!
എങ്ങനെയെക്കെയെന്നു ചോദിക്കവേ
അശ്ലീലച്ചുവയുള്ള ചിരിയുടെ ധാര്‍ഷ്ട്യങ്ങള്‍
കണ്ണിര്‍ക്കലിന്റെ പ്രലോഭനങ്ങള്‍
പ്രണയവും നിലാവെളിച്ചവും
കടം തരാമെന്ന വാഗ്ദാനങ്ങള്‍ ..........
ഇങ്ങനെയൊക്കെയാണ്അത്
എന്നുമീ ഒരേ താളസ്പന്ദനം
നിറഭേതമില്ലാത്ത ദിനരാത്രങ്ങള്‍
പേ പിടിച്ച സ്വപ്‌നങ്ങള്‍
മാന്തിപൊളിച്ച നിദ്രകള്‍
അട്ടഹാസങ്ങളും നിലവിളികളും ..........
പൊട്ടിച്ചിരികളുടെ അലയോടുങ്ങവേ
വിഷാദത്തിന്റെ പുതപ്പു
ആരാണെന്നെ പുതപ്പിച്ചത്..?
രണ്ടു
ഞാന്‍
നിന്റെ സ്വപ്നങ്ങളില്‍
കരിനിഴല്‍ വീഴ്ത്തിയോന്‍
സ്വസ്ഥത തല്ലിതകര്ത്തവന്‍
ദുരിത ദാരിദ്ര്യങ്ങള്‍ക്ക്
നിന്നെ കുരുതി കൊടുത്തവന്‍
നിന്റെ പ്രണയ സ്വപ്നങ്ങളില്‍
സിഗേരെട്ടു പുകയൂതി നിറച്ചവന്‍
മദ്യ ലഹരി ഇറ്റിചവന്‍......
ഞാന്‍
ജീവിത തൃഷ്ണകള്‍ പൊട്ടിത്തെറിക്കവേ
നിസ്സംഗഭാവം പൂണ്ടിരിക്കുന്നവന്‍
കവിതെയെ കാമിച്ചു ജന്മമൊടുക്കുവോന്‍..........!
മൂന്ന്
എനിക്കെവിടെയോ എന്നെ നഷ്ടമാകുന്നു !
നീ ചൂണ്ടിയ വഴി നിറയെ
അന്ധകാരമായിരുന്നു , മുള്ളുകളും
പ്രകാശ ഗോപുരങ്ങളും
അവശേഷിക്കുന്ന പച്ച തുരുത്തുകളും
എനിക്ക് പിന്നില്‍ മറഞ്ഞു പോയിരുന്നു
ഭൂതവും വര്‍ത്തമാനവും നഷ്ടമായവന്‍
ഉള്ളിലിരുന്നു ചിരിക്കവേ
ഭാവിയുടെ കുന്തമുനയിലെക്കെന്റെ
പ്രയാണം തുടര്‍ന്നുകൊണ്ടിരുന്നു .........
ദുരിത മഴ പെയ്തൊഴിഞ്ഞ മലഞ്ചെരിവില്‍
ആരാണ് എനിക്കായി ശവക്കല്ലറ പണിതത് ?
നാല്
നിഷ്ഫലം ആകുന്നല്ലോ ഇജ്ജെന്മം
കാരുണ്യത്തിന്‍ തെളിനീര്‍ വീഴാതൊരു
വാഴ്വിത് , വെറുക്കുന്നേന്‍...................!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ