2011 ജൂലൈ 3, ഞായറാഴ്‌ച

ഉന്മാദക്കുറിപ്പുകള്‍ 


                   ഒന്ന്  

ജീവിതം ഇങ്ങനെയൊക്കെയാണ്!
എങ്ങനെയെക്കെയെന്നു ചോദിക്കവേ
അശ്ലീലച്ചുവയുള്ള ചിരിയുടെ ധാര്‍ഷ്ട്യങ്ങള്‍
കണ്ണിര്‍ക്കലിന്റെ പ്രലോഭനങ്ങള്‍
പ്രണയവും നിലാവെളിച്ചവും
കടം തരാമെന്ന വാഗ്ദാനങ്ങള്‍ ..........

ഇങ്ങനെയൊക്കെയാണ്അത്
എന്നുമീ ഒരേ താളസ്പന്ദനം
നിറഭേതമില്ലാത്ത ദിനരാത്രങ്ങള്‍
പേ പിടിച്ച സ്വപ്‌നങ്ങള്‍
മാന്തിപൊളിച്ച നിദ്രകള്‍
അട്ടഹാസങ്ങളും നിലവിളികളും ..........

പൊട്ടിച്ചിരികളുടെ അലയോടുങ്ങവേ
വിഷാദത്തിന്റെ പുതപ്പു
ആരാണെന്നെ പുതപ്പിച്ചത്..?

                രണ്ടു

ഞാന്‍ 
നിന്റെ സ്വപ്നങ്ങളില്‍ 
കരിനിഴല്‍ വീഴ്ത്തിയോന്‍ 
സ്വസ്ഥത തല്ലിതകര്ത്തവന്‍
ദുരിത ദാരിദ്ര്യങ്ങള്‍ക്ക് 
നിന്നെ കുരുതി കൊടുത്തവന്‍ 
നിന്റെ പ്രണയ സ്വപ്നങ്ങളില്‍ 
സിഗേരെട്ടു പുകയൂതി നിറച്ചവന്‍
മദ്യ ലഹരി ഇറ്റിചവന്‍......
ഞാന്‍
ജീവിത തൃഷ്ണകള്‍ പൊട്ടിത്തെറിക്കവേ
നിസ്സംഗഭാവം പൂണ്ടിരിക്കുന്നവന്‍
കവിതെയെ കാമിച്ചു ജന്മമൊടുക്കുവോന്‍..........!

                   മൂന്ന്

എനിക്കെവിടെയോ എന്നെ നഷ്ടമാകുന്നു !
നീ ചൂണ്ടിയ വഴി നിറയെ
അന്ധകാരമായിരുന്നു , മുള്ളുകളും
പ്രകാശ ഗോപുരങ്ങളും
അവശേഷിക്കുന്ന പച്ച തുരുത്തുകളും
എനിക്ക് പിന്നില്‍ മറഞ്ഞു പോയിരുന്നു
ഭൂതവും വര്‍ത്തമാനവും നഷ്ടമായവന്‍
ഉള്ളിലിരുന്നു ചിരിക്കവേ
ഭാവിയുടെ കുന്തമുനയിലെക്കെന്റെ
പ്രയാണം തുടര്‍ന്നുകൊണ്ടിരുന്നു .........

ദുരിത മഴ പെയ്തൊഴിഞ്ഞ മലഞ്ചെരിവില്‍
ആരാണ് എനിക്കായി ശവക്കല്ലറ പണിതത് ?

                     നാല്

നിഷ്ഫലം ആകുന്നല്ലോ ഇജ്ജെന്മം
കാരുണ്യത്തിന്‍ തെളിനീര്‍ വീഴാതൊരു
വാഴ്വിത് , വെറുക്കുന്നേന്‍...................!!

2011 ജൂലൈ 1, വെള്ളിയാഴ്‌ച

ദിനക്കുറിപ്പുകള്‍

അച്ഛന്റെ കുഴിമാടത്തില്‍  ഒരുപിടി
ശവംനാറി പൂക്കള്‍അര്പിച്ചു ഞാനെന്റെ
വിഭ്രാന്തിയുടെ ദിനങ്ങളിലേക്ക് തിരിച്ചു വന്നു ...........

ഞായര്‍ വന്നെന്റെ ചെകിട്ടതടിച്ചിട്ടു
ശാപവാക്കോതി പിടഞ്ഞുപോകുന്നു
ശരശയ്യ നല്‍കി ഞായരിന്‍  രാത്രി
പടിയിറങ്ങുമ്പോള്‍ 
തിങ്ങള്‍ വന്നെന്നെ  പുല്‍കാന്‍ തുനിയുന്നു  
ഞാന്‍ ഓടിയകലുന്നു 
ഓടുന്നോരച്ചയില്‍ ഭൂമി കുലുങ്ങുന്നു 
സന്ധ്യയില്‍ ചുമയുടെ അന്ത്യത്തില്‍ 
രക്തം തുപ്പി ഞാന്‍ മൂര്‍ച്ചിച്ചു വീഴുന്നു 
ഒരു പറക്കും തളികയില്‍ 
ഞാനും നീയും ലോകം ചുറ്റുന്നു ......!

ചൊവ്വഒരു ബീഡിയില്‍ തുടങ്ങുന്നു 
കത്തുന്ന സ്വപ്‌നങ്ങള്‍ ഊതിപറത്തുന്നു
പുകച്ചുരുളുകളില്‍ പുതിയൊരു
ലോകം വിടരുന്നു
കത്തുന്നോരുഷ്ണതില്‍
യവ്വനം ഉരുകുന്നു
ഞാനും നീയും ഒരു കവിതയില്‍
അഭയം തേടി പറന്നു പോകുന്നു........!

ബുധനൊരുകുളിര്‍ കാറ്റായി വന്നെന്റെ
നെറുകയില്‍ ചുംബിച്ചുഉണര്‍ത്തുന്നു
ശാന്തിയില്‍ ഞാനൊരു കീര്‍ത്തനം ചൊല്ലുന്നു
അമ്മക്ക് ഞാനൊരു മുത്തം നല്‍കുന്നു
സ്വപ്നത്തില്‍ അച്ഛനൊരു മാലാഖയാകുന്നു.......

വ്യാഴമൊരു കഴുകനായെതുന്നു
കൊക്കില്‍ രക്തക്കറ
ഉടലില്‍ ചീഞ്ഞ മാംസത്തിന്‍ ഗന്ധവും
ചുടല ചാരവും
ഞാന്‍ നിലവിളിച്ഉണരുന്നു
കാല്‍ക്കല്‍ തീയുണ്ടയായൊരു
ദിനപത്രം വീഴുന്നു
രക്താക്ഷരങ്ങളില്‍ കുറിച്ചിട്ട
വാക്കുകള്‍ കണ്ടു ഞാന്‍ ഞെട്ടുന്നു
എന്റെ തിമിരം മൂടിയ  കണ്ണുകളില്‍ഒരു
കടല്‍പാമ്പൂളിയിട്ടിഴയുന്നു........!

വെള്ളിയൊരു
വെള്ളിപിറാവായ്എത്തുന്നു
ദൈവത്തിന്‍ മുന്നില്‍ ഞാന്‍ മുട്ടുമടക്കുമ്പോള്‍
ചെകുത്താന്‍ അഴുകിയ ചിരിയുമായെതുന്നു 
ചെകുത്താന്റെ ചുമലില്‍ കയ്യിട്ടു 
ഇരുണ്ട ഗര്‍ത്തങ്ങളില്‍ ഞാനൂളിയിടുന്നു ........

ശനി 
ശനിയനാം എന്നെയൊരു 
മുള്‍ക്കിരീടം ചൂടിക്കുന്നു 
മരക്കുരിശും പേറി ഞാന്‍ 
"കടല്കാണി" മല കയറുന്നു
ചൂളം കുത്തുന്ന കാറ്റിലാരുടെയോ
ശാപവചനങ്ങള്‍ ഒഴുകിയെത്തുന്നു
            "ഇനി നീ ചിരിക്കില്ല
             ഇനി നീ കരയില്ല
             ഇനി നീ മനസ്സാക്ഷിക്കുത്തുഏറ്റുഉണരില്ല........."!