2011 ജൂൺ 29, ബുധനാഴ്‌ച

വിഭ്രാന്തിയുടെ ദിനരാത്രങ്ങള്‍ 

                  അക്ഷരങ്ങള്‍ വാക്കുകളാകുന്നില്ല
                   വാക്കുകള്‍ വാചകങ്ങള്‍ ആകുന്നില്ല
                  വാചകങ്ങള്‍ അര്‍ദ്ധപൂര്‍ണങ്ങളുംആകുന്നില്ല

വരണ്ടൊരീ പുഴയുടെ ഏകാന്തതീരത്ത്
മരിചോരുടലുമായി കാത്തിരിക്കുന്നു ഞാന്‍
സ്മൃതിപഥങ്ങളില്‍ ഈച്ചയാര്‍ക്കൊന്നോരെന്‍
മുറിവേറ്റ സ്വപ്‌നങ്ങള്‍
ഒടുങ്ങാത്ത  തൃഷ്ണകള്‍
കൊത്തി കൊറിക്കുന്ന  കഴുകുകള്‍
കീര്തനമാലപിചെതുന്ന പുലരികള്‍
വിടചൊല്ലി മറയാന്‍ തുടങ്ങുന്ന  സന്ധ്യകള്‍........

ഇനി ചിരിക്കില്ല ഇവളെന്റെ കാമിനി 
ആശ്വാസദുഃഖങ്ങള്‍  പങ്കിടാനെത്തില്ല
മരണതീരംഅണയുവാന്‍ ഞാനെന്റെ
വഞ്ചി മെല്ലെ തുഴഞ്ഞു നീങ്ങവേ
ചുഴിക്കുത്തില്‍ചുറ്റിത്തിരിയുന്നു
തുഴഒടിഞ്ഞെന്റെ ചങ്കില്‍ തറക്കുന്നു
അലസം ഞാനൊരു ബീഡി കൊളുതവേ
ഓര്‍മയിലൊരു ശീതകാറ്റിന്‍ കുളിര് മാത്രം.......!

എലി കടിച്ചിന്നെന്റെ പാഠപുസ്തകം 
മുറിവേറ്റ താളുകള്‍ ചത്തുകിടക്കുന്നു 
പൊട്ടിത്തെറിക്കുന്നു അക്ഷരക്കൂട്ടങ്ങള്‍ 
നിലവിളിചെന്ഗോ  മറയുന്നു വാക്കുകള്‍ പാവങ്ങള്‍
തിരുമ്മി അടക്കുന്നു ഞാനെന്‍ മിഴികള്‍
അന്ധകാരത്തിലെന്‍ വഞ്ചിയും മുങ്ങുന്നു.........

          കടലിന്റെ രൌദ്രഗീതം മാത്രം നീയെനിക്ക് തരിക
          കാടിന്റെ അഗാധനിശ്ശബ്ദ ഏകാന്തതയും.....
           നിലവിളികളും ദുരന്തങ്ങളും മാത്രം....
          മുടിഞ്ഞ തറവാടിന്റെ ഇരുണ്ടമൂലകളില്‍
          ഒറ്റമകനെയോര്‍ത്ത് തപിക്കുന്നോ-
          രമ്മയുടെ ചുടുനിശ്വാസങ്ങള്‍ മാത്രം........
          സഖാവേ,
           സാധ്യതകളില്‍ നിന്ന് തിരിഞ്ഞോടിയ
          സുഹുര്തുക്കള്‍ക്കായിനമുക്ക് പ്രാര്‍ഥിക്കാം
          ഈ ലോകത്തെ എല്ലാ ദുഖിതര്‍ക്കും വേണ്ടി
          നമുക്കൊന്ന് കരഞ്ഞാലെന്താ...?

വരണ്ടൊരീ പുഴയുടെ ഏകാന്ത തീരത്ത്
മരിചൊരുടലുമായ് കാത്തിരിക്കുന്നു ഞാന്‍
പുഴയിലിനിയും ഉറവ പൊട്ടുമോ?
തീരങ്ങളിനിയും തളിര്‍ക്കുമോ?പൂക്കുമോ .......?

2011 ജൂൺ 28, ചൊവ്വാഴ്ച

                                   കാത്തിരിപ്പ്‌ ....

             അലഒടുങ്ങാത്ത സാഗരതീരത്
             കലിഒടുങ്ങാത്ത ജീവിതം നല്‍കിയ
            അലയുമാത്മവ്യധകളുംപേറിയീ 
            അലസസന്ധ്യയില്‍ നിന്നെയുംകാത്തു ഞാന്‍......

           അഴലിന്നാഴക്കയങ്ങളില്‍ മുങ്ങിയെന്‍
           അരുമസ്വപ്നങ്ങള്‍ചത്തുകിടക്കുന്നു
           അരുണദീപ്തം ചക്രവാളത്തില്‍ ഈ
           അശുഭവാഴ്വിന്റെ സങ്കടം നിറയുന്നു!

           ഇരുളില്‍ മുങ്ങുന്നു സാഗരം തീരവും
           ഇരുളും  ഓര്‍മ്മകള്‍ മാത്രമെന്‍ കൂട്ടിനായി
          തിരകള്‍ വന്നെന്റെ കാല്പ്പടംചുംബിച്ചു
         തിരികെപോവുക പഥികയെന്നോതുന്നു .........

        അകലെആകാശ ചരുവിലൊരു താരകം
       കണ്ണുചിമ്മി ചിരിക്കാന്‍ തുടങ്ങവേ
       കലിപിടിച്ചോരീ നഗരരാത്രികള്‍
       രുധിരനേത്രംതുറക്കുന്നു പിന്നെയും !

       രൌദ്രവേഷങ്ങള്‍ ആടിതിമെര്‍ക്കുമീ
      നടനശാലയില്‍ തിരശീലയുയരവേ
       നഗ്നയായ്‌നിന്ന് കേഴുന്നു ദ്രൗപതി
       അട്ടഹാസങ്ങള്‍ ചുറ്റും മുഴങ്ങുന്നു.........

      രക്തപൂജക്ക്ഒരുങ്ങും ത്രിശൂലങ്ങള്‍
        ഹോമകുന്ടത്തില്‍ പൊട്ടും ശിരസുകള്‍
        നഗ്ന താണ്ടവമാടുംകബന്ധങ്ങള്‍
        കത്തിയാളുന്ന വീടുകള്‍ വീഥികള്‍ .......

       അമ്മയേകിയ പൊന്നുമ്മ സ്വീകരി-
      ച്ചോടിയെതിയ പൈതലിന്‍ കവ്തുകം
       അക്ഷരത്തിന്റെ കൂടെ പഠിക്കുന്നു
      അക്രമത്തിന്റെ തന്ത്രവും മന്ത്രവും ......

      ബോംബു  വാക്കത്തി ഏറുപടക്കങ്ങള്‍
      കുന്തം കുറുവടി വടിവാളിങ്ങനെ
       നാമമോരോന്നു ചൊല്ലിപടിചിവന്‍
       നാളെ രക്തസാക്ഷിത്വം വരിക്കുന്നു ....!

       രാത്രി നീളുന്നു ,കാതിരിപ്പെന്റെയും
       നീ വരില്ലേ ?കിനാവിന്റെ തീരത്ത്
        സ്നേഹം പുഷ്പിച്ച ചില്ലയും ,കൈകളില്‍
       നന്മ വാറ്റിതെളിച്ച വിലക്കുമായി .......?

        അന്തരെങ്ങത്തില്‍ തംബുരു മീട്ടിയെന്‍
        അന്ത്യയാത്രക്ക് മംഗളം പാടുവാന്‍
        അന്ധവേഗത്തില്‍ പായുന്ന വാഴ്വിതില്‍
         അന്ത്യ ച്ചുംബനമേകാന്‍ വരില്ലേ നീ .........?!